16, 000ലധികം പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു

0
29

കുവൈറ്റ് സിറ്റി: ഇക്കണോമിക്, ബാങ്കിംഗ്, അക്കൗണ്ടിംഗ് മേഖലകളിൽ തൊഴിലെടുക്കുന്ന 16,250 പ്രവാസികളുടെ യോഗ്യതകൾ മാൻപവർ അതോറിറ്റി പരിശോധിക്കുന്നു. ഇവരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സാധുതയും അതോടൊപ്പം തൊഴിൽ ശീർഷകങ്ങളുമായി ഇത് പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത് വരെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് അതോറിറ്റി തടഞ്ഞു.