നമസ്‌കാര വേളയിൽ ഫോൺ ഉപയോഗിച്ച് ഖുർആൻ വായിക്കുന്നതിൽ നിന്ന് ഇമാമുമാരെ വിലക്കി മന്ത്രാലയം

0
23

കുവൈറ്റ് സിറ്റി:  ഇമാമുമാർ പ്രാർത്ഥന വേളകളിൽ  ഫോൺ ഉപയോഗിച്ച് ഖുർആൻ വായിക്കുന്നത് വിലക്കി കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം . മസ്ജിദ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സലാഹ് അൽ ഷിലാഹി ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. തറാവീഹ്, ഖിയാം പ്രാർത്ഥനകൾ നടത്തുന്നതിന് മുമ്പ് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തണം, കഴിയുന്നത്ര കര്യങ്ങൾ ഓർമ്മയിൽ നിന്ന് പറയുവാനും ശ്രമിക്കണം എന്ന്  ഇമാമുമാരോട് ആഹ്വാനം ചെയ്തു.