കുവൈറ്റ് സിറ്റി: ശവ്വാൽ മാസത്തിലെ ആദ്യ ദിവസം (ഹിജ്റ 1444) ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കും. അതുമാത്രമല്ല ഏപ്രിൽ മാസത്തിൽ നിരവധി ജ്യോതിശാസ്ത്ര പ്രത്യേകതകൾ ഉള്ളതായി ശൈഖ് അബ്ദുല്ല അൽ-സലേം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം അറിയിച്ചു. ഏപ്രിൽ 6 വ്യാഴാഴ്ച റമദാൻ മാസത്തിന്റെ മധ്യത്തിൽ പൂർണ്ണചന്ദ്രനെ കാണാം. ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഉൽക്കാവർഷങ്ങളിൽ ഒന്നായ ലിത്തരിയത്ത് ഉൽക്കാവർഷം. . ഏപ്രിൽ 16 മുതൽ 25 വരെയുള്ള കാലയളവിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകും.