ഈദുൽ ഫിത്തറിന് മുന്നോടിയായി കുവൈറ്റ് സെൻട്രൽ ബാങ്ക് മറ്റ് ബാങ്കുകൾക്ക് പുതിയ നോട്ടുകൾ നൽകും

കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തർ അടുത്തിരിക്കുന്ന അവസരത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, കുവൈറ്റ് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും പല മൂല്യങ്ങളിലുള്ള പുതിയ  കറൻസികൾ നൽകുമെന്ന് പ്രഖ്യാപിച്ചു.

കൂടാതെ, ഈ മാസം പകുതി മുതൽ സെൻട്രൽ ബാങ്ക് അവന്യൂസ്, 360 മാൾ, അസിമ മാൾ, അൽ-കൗട്ട് എന്നിവയുൾപ്പെടെ വിവിധ വാണിജ്യ സമുച്ചയങ്ങളിൽ  എടിഎം മെഷീനുകൾ സ്ഥാപിക്കും എന്നും അറിയിച്ചു.