മാർച്ച് 26, 27 തീയതികളിൽ വിദ്യാർത്ഥികളുടെ അവധി രേഖപ്പെടുത്തേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം

0
16

കുവൈറ്റ് സിറ്റി: രാജ്യത്ത് ഉണ്ടായ  കനത്ത മഴയെത്തുടർന്ന്  മാർച്ച് 26, 27 തീയതികളിൽ സ്കൂളുകളിൽ ഹാജരാകാത്ത വിദ്യാർഥികളുടെ  അവധി രേഖപ്പെടുത്തില്ലെന്ന് വിദ്യാഭ്യാസ ആക്ടിംഗ് അണ്ടർസെക്രട്ടറി ഒസാമ അൽ-സുൽത്താൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ് വനിയുടെ നിർദ്ദേശപ്രകാരം ആണിത്. ഇത് സംബന്ധിച്ച്  അൽ-സുൽത്താൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ വിദ്യാഭ്യാസ ജില്ലകളിലെയും എല്ലാ തലങ്ങളിലുമുള്ള    സ്വകാര്യ , മത വിദ്യാഭ്യാസ സ്‌കൂളുകൾ അഡ്മിനിസ്ട്രേഷനുകളോട് ഈ നിർദ്ദേശം നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.