“ആപ്പിൾ പേ” കമ്മിഷൻ വർധിപ്പിക്കുന്നത് കുവൈറ്റിലെ ബാങ്കുകൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ

0
17

കുവൈറ്റ് സിറ്റി:  “ആപ്പിൾ പേ” സേവനത്തിന് ബാധകമായ കമ്മീഷനുകൾ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് കുവൈറ്റിലെ ബാങ്കുകൾ ചർച്ച ചെയ്യുന്നു. വ്യാപാരികളുടെ പോയിന്റ്-ഓഫ്-സെയിൽ  വഴി ഈടക്കിയേക്കും എന്ന് പ്രാദേശിക അറബിക് മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു. ആപ്പിൾ അതിന്റെ പർച്ചേസ്  പേയ്‌മെന്റുകൾക്ക് ഒരു ഫീസ് ചുമത്തുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.  കെഎൻഇടി കാർഡ് ഉപയോഗിച്ചാണ് ഇടപാടങ്കിലും ഫീസ് ചുമത്തും. ഈ സാഹചര്യത്തിൽ  പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഉള്ള വ്യാപാരികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന കമ്മീഷനുയർത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് പ്രാദേശിക ബാങ്കുകൾ ചർച്ച ചെയ്തത്. വിസ, മാസ്റ്റർകാർഡ്  വഴിയുള്ള ഇടപാടുകൾക്കും വ്യാപാരികൾക്ക് ബാധകമായ കമ്മീഷൻ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം ഇതിൽ ഉയർന്നതായാണ് റിപ്പോർട്ട്. അതേസമയം,  കമ്മീഷൻ ലിസ്റ്റിലെ ഏത് ഭേദഗതിയും വരുത്താൻസെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.