മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രക്ഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് കുവൈറ്റിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ് കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധി രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതും സംരക്ഷിക്കുന്നതുമായ ചരിത്ര വിധിയാണ് . വിലക്ക് നീക്കിക്കൊണ്ടു കോടതി നടത്തിയ പരാമർശങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണായി കണക്കാക്കുന്ന മാധ്യമങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
Home Middle East Kuwait മീഡിയവൺ സംപ്രക്ഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് കേരള പ്രസ് ക്ലബ് കുവൈറ്റ്