കുവൈറ്റ് : മീഡിയവണ്‍ ചാനലിന്റെ പ്രക്ഷേപണ വിലക്ക് നീക്കിയ സുപ്രിം കോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെയും ആർഎസ്‌സിന്റെയും ഏകാധിപത്യ നിലപാടിനേറ്റ കനത്ത പ്രഹരമാണെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയും ഐഎംസിസി ജിസിസി കമ്മിറ്റി രക്ഷാധികാരിയുമായ സത്താർ കുന്നിൽ പ്രസ്താവിച്ചു. രാജ്യസുരക്ഷയുടെ പേരിൽ പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടികൾ ജനാധിപത്യ വിരുദ്ധമാണ്, സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകളെ വിമര്‍ശിക്കാനും തുറന്ന് കാണിക്കാനുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന കോടതി വിധി ഫാസിസ്റ്റ് സര്‍ക്കാരിനുള്ള താക്കീതാണെന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.
സംഘപരിവാർ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതും, ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകുന്നതുമാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം, സത്താർ കുന്നിൽ അഭിപ്രായപ്പെട്ടു.