കുവൈറ്റ് സിറ്റി: ഏപ്രിൽ 20 മുതൽ 25 വരെയുള്ള ഈദുൽ ഫിത്തർ അവധിക്കാലത്ത് ഏകദേശം 2,20,000 യാത്രക്കാർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനിയർ സാലിഹ് അൽ ഫദാഗി അറിയിച്ചു.ഈ കാലയളവിൽ ഏകദേശം 1,800 വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ദുബായ്, ഇസ്താംബുൾ, ജിദ്ദ, കെയ്‌റോ, ദോഹ എന്നിവിടങ്ങളിലേക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.
വേനൽക്കാലവധിയിലെ യാത്രാ സീസണിന് തയ്യാറെടുക്കുന്നതിനായി,സിവിൽ ഏവിയേഷൻ ജീവനക്കാർക്കും സൂപ്പർവൈസറി സ്ഥാനങ്ങളിലെ നേതാക്കൾക്കും അവധിയിൽ നിയന്ത്രണങ്ങൾ ഉണ്ട്, അതായത് അവധിയിലുള്ളവർ മൊത്തം ജീവനക്കാരുടെ 30 ശതമാനത്തിൽ കൂടരുത് എന്നു നിർദ്ദേശം ഉള്ളതായി അദ്ദേഹം പറഞ്ഞു.