വാഹന ഇൻഷുറൻസ് ഫീസ് 19 കെഡിയിൽ നിന്ന് 32 ആയി വർധിപ്പിച്ചു

0
13

കുവൈറ്റ് സിറ്റി: സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് വർധിപ്പിക്കാനുള്ള തീരുമാനത്തിന് കുവൈറ്റ് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് അംഗീകാരം നൽകി. സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് ഏപ്രിൽ 16 മുതൽ കെഡി 19ൽ നിന്ന് 32 കെഡിയായാണ് ഉയർത്തുക. സ്വകാര്യ ഉടമസ്ഥതയിലുള്ള (വ്യക്തിഗതമല്ലാത്ത) വാഹനങ്ങളുടെ വാർഷിക അടിസ്ഥാന ഇൻഷുറൻസ് പ്രീമിയം 53 ദിനാർ ആയി ഉയർത്തും.
നിർബന്ധിത ഇൻഷുറൻസ് പോളിസിയുടെ നിരക്കുകൾ ഭേദഗതി ചെയ്യുന്നതുൾപ്പെടെ നിരവധി തീരുമാനങ്ങൾക്ക് റെഗുലേറ്ററി യൂണിറ്റ് അംഗീകാരം നൽകി.ഇൻഷുറൻസ് ക്ലെയിം പൂർത്തിയാക്കിയ തീയതി മുതൽ പരമാവധി 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കാലയളവും കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, അതിർത്തികളിലൂടെ പ്രവേശിക്കുന്ന കുവൈറ്റ് ഇതര ലൈസൻസ് പ്ലേറ്റുകളുള്ള സ്വകാര്യ കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമുള്ള ഇൻഷുറൻസ് പോളിസി ആഴ്ചയിൽ 12 KD അല്ലെങ്കിൽ പ്രതിവർഷം KD 120 ആണ്.ടാക്സികൾക്ക് ആഴ്ചയിൽ KD 20 അല്ലെങ്കിൽ പ്രതിവർഷം KD 140, പൊതുഗതാഗത വാഹനങ്ങൾക്ക് ആഴ്ചയിൽ KD 16 അല്ലെങ്കിൽ KD 183, ചരക്ക് വാഹനങ്ങൾക്ക് പ്രതിവർഷം KD 30 അല്ലെങ്കിൽ KD210.KD 2 കൺട്രോൾ ഫീസിന് പുറമെ ഓരോ യാത്രക്കാരനും പ്രീമിയം 1 KD വീതം വർദ്ധിക്കും