അംബാസഡർ ആദർശ് സ്വൈക കുവൈത്ത് വൈദ്യുത, ജല, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
25

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക കുവൈത്ത് വൈദ്യുതി, ജല, പൊതുമരാമത്ത് വകുപ്പ് മന്ത്രി അമാനി സുലൈമാൻ അബ്ദുൽവഹാബ് ബുഗമാസുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വർദ്ധിപ്പിക്കുവൻ സാധിക്കുന്ന മേഖലകളെപറ്റി ചർച്ച ചെയ്തു. അടിസ്ഥാന സൗകര്യ, റോഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങൾ അംബാസഡർ ചർച്ചയിൽ ഉന്നയിച്ചു.