ആറ് സന്നദ്ധ സംഘങ്ങൾക്ക് റമദാൻ സംഭാവനകൾ ശേഖരിക്കുന്നതിനുള്ള ലൈസൻസ് നഷ്‌ടമായേക്കും

0
18

കുവൈറ്റ് സിറ്റി: റമദാനിൽ സംഭാവനകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ആറ് സന്നദ്ധ സംഘടനകൾ ചട്ടങ്ങൾ ലംഘിച്ചതായി സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. സന്നദ്ധ സംഘങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിച്ചതിന് ശേഷം അറിയപ്പെടുന്ന ചാരിറ്റി സൊസൈറ്റികളിലൊന്നിന്റെ കീഴിൽ സംഭാവനകൾ ശേഖരിക്കണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. മേൽപ്പറഞ്ഞ സംഘടനകൾ ഈ നിയമം ലംഘിച്ചതിനാൽ  മന്ത്രാലയം അവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.അവരുടെ ലൈസൻസ് നഷ്‌ടപ്പെടുന്നതിനും പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫറൽ ചെയ്യുന്നതിനും  കാരണമായേക്കും.