കുവൈറ്റ് പെട്രോളിയം കോർപ്പറേഷന് കീഴിലെ ജീവനക്കാരുടെ വാർഷിക ശമ്പള വർദ്ധനവിന് അംഗീകാരം

0
18
കുവൈറ്റ് സിറ്റി : കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക്  വാർഷിക ശമ്പള വർദ്ധനവിന് അംഗീകാരം ലഭിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഈദുൽ ഫിത്തർ അവധിക്ക് മുമ്പ്, ശമ്പളത്തിനൊപ്പം ഇൻക്രിമെന്റും വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു 

 വാർഷിക മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കി, മുൻ വർഷങ്ങളിലെന്നപോലെ, ‘വളരെ മോശം’ റേറ്റിംഗുള്ളവർക്ക് 2.5 ശതമാനം മുതൽ ‘മികച്ച’ റേറ്റിംഗുള്ളവർക്ക് ഒമ്പത് ശതമാനം വരെയാണ് വർദ്ധനവ്. തൊഴിലാളികളുടെ പ്രകടനത്തെ ആശ്രയിച്ച്, മൊത്തം തൊഴിലാളികളിൽ 15 ശതമാനം പേർക്ക് ‘മികച്ച’ റേറ്റിംഗും 70 ശതമാനം പേർക്ക് ‘വളരെ നല്ല’ റേറ്റിംഗും 15 ശതമാനം പേർക്ക് ‘നല്ല’ റേറ്റിംഗും ലഭിച്ചു