കുവൈറ്റ് എയർവേസിൽ തൊഴിൽ അവസരം

0
16

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്‌സിൽ  ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടർ – ഫ്ലൈറ്റ് സർവീസസ് തസ്തികയിലേക്ക്  തൊഴിൽ അവസരം . നിർദ്ദിഷ്ട യോഗ്യതകൾ ഉള്ള അനുയോജ്യരായ  ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി എയർലൈൻ അറിയിച്ചു.

ജോബ് ടൈറ്റിൽ : ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടർ – ഫ്ലൈറ്റ് സർവീസസ്

യോഗ്യതയും പരിചയവും: ഹോസ്പിറ്റാലിറ്റി/ഹോട്ടൽ / ഏവിയേഷൻ മാനേജ്‌മെന്റഇല് ബിരുദം അല്ലെങ്കിൽ തത്തുല്യം,  സൂപ്പർവൈസറി സ്ഥാനത്ത് 5 വർഷം ഉൾപ്പെടെ 15 വർഷത്തെ പരിചയം.

ക്യാബിൻ സർവീസിൽ 18 വർഷത്തെ പരിചയം , സൂപ്പർവൈസറി സ്ഥാനത്ത് കുറഞ്ഞത് 5 വർഷം പരിചയം, സുരക്ഷാ പരിശീലകനായി കുറഞ്ഞത് 3 വർഷത്തെ പരിചയം (അല്ലെങ്കിൽ തത്തുല്യം)

ഇൻസ്ട്രക്ടർ/എക്സാമിനർ എന്ന നിലയിലുള്ള ഫ്ലൈറ്റ് ക്രൂ യോഗ്യതകൾ (അതായത്, TRI/TRE)

യോഗ്യരായ കുവൈത്തികൾക്കായിരിക്കും നിയമനത്തിൽ മുൻഗണന. ഒഴിവ് സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
അപേക്ഷകർക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം വും (സംസാരിക്കുന്നതും എഴുതുന്നതും)  കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.