A I നിമ്മിത വാർത്താ അവതാരക ഫെദയിലൂടെ ചരിത്രം കുറിച്ച് കുവൈറ്റ്

0
22

കുവൈറ്റ് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച വെർച്വൽ ന്യൂസ് അവതാരകയെക്കൊണ്ട് ഓൺലൈൻ ബുള്ളറ്റിനുകൾ അവതരിപ്പിച്ച് ചരിത്രം കുറിച്ച് കുവൈറ്റ് ന്യുസ്. കുവൈറ്റ് ന്യൂസിന്റെ ട്വിറ്റർ അക്കൗണ്ടിൽ ശനിയാഴ്ച യാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കറുത്ത ജാക്കറ്റും വെള്ള ടീ ഷർട്ടും ധരിച്ച ഒരു സ്ത്രീയുടെ വാർത്താ അവതരണം ആയിരുന്നു ഇതിൽ.
“ഹായ്, ഞാൻ ഫെദ, കുവൈറ്റ് ന്യൂസിന്റെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതാരകയാണ് ഞാൻ . ഏത് തരത്തിലുള്ള വാർത്തകളാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായം അറിയിക്കാം,” എന്ന് അവർ അറബിയിൽ പറഞ്ഞു.”പുതിയതും നൂതനവുമായ ഉള്ളടക്കം” സൃഷ്ടിക്കാനുള്ള AI യുടെ കഴിവാണ് ഇത് തെളിയിക്കുന്നതെന്ന് ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അബ്ദുല്ല ബോഫ്‌ടൈൻ പറഞ്ഞു.

ഫെഡ എന്നത് വെള്ളി, ലോഹത്തെ സൂചിപ്പിക്കുന്ന ഒരു പഴയ കുവൈറ്റ് നാമമാണ് ഇത്. റോബോട്ടുകളെ വെള്ളിയും ലോഹവുമായ നിറങ്ങളായിട്ടാണ് സങ്കൽപ്പിച്ചിരുന്നത്, അതിനാൽ ഞങ്ങൾ ഈ പേര് നൽകുകയായിരുന്നു “ബോഫ്‌ടൈൻ പറഞ്ഞു. അവതാരകയുടെ രൂപം കുവൈറ്റിലെ സ്വദേശികളുടെയും പ്രവാസികളുടെയും വൈവിധ്യതയെ പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.