കാർ ഇൻഷുറൻസ് പ്രീമിയം ഉയർത്താനുള്ള നിർദ്ദേശം താൽക്കാലികമായി നിർത്തിവച്ചു

0
28

കുവൈറ്റ് സിറ്റി: കുവൈത്തിൽ കാർ ഇൻഷുറൻസ് പോളിസി നിരക്കുകൾ ഉയർത്താനുള്ള തീരുമാനം ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (ഐആർയു) താൽക്കാലികമായി നിർത്തിവച്ചു.ഐആർയു ഹയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ഒതൈബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് ഫീസ് 19 ദിനാറിൽ നിന്ന് 32 ആയി ഉയർത്താനുള്ള തീരുമാനത്തിന് മുമ്പ് ഐആർയു അംഗീകാരം നൽകിയിരുന്നു.ഏപ്രിൽ 16 മുതൽ ആയിരുന്നു ഇത് പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്.