യുഎഇയിൽ നിന്ന് എത്തിച്ച 7 ടൺ പുകയില കസ്റ്റംസ് പിടികൂടി

0
48

കുവൈറ്റ് സിറ്റി: കുവൈറ്റ് ക്സ്റ്റംസ് ഉദ്യോഗസ്ഥർ ജബൽ അലി തുറമുഖത്ത് നിന്ന് വന്ന കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച 3 ദശലക്ഷം ബാഗ് പുകയില കണ്ടെത്തി. കണ്ടെയ്‌നറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയിച്ചതായും ഇതിലെ ചരക്ക് ബില്ലിൽ “വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും” എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ വസ്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും കാർട്ടണുകളിൽ ഒളിപ്പിച്ച ഏകദേശം 7 ടൺ ഭാരമുള്ള 3 ദശലക്ഷം ബാഗു പുകയില പിടികൂടി.