കുവൈറ്റ് സിറ്റി: റമദാനിൽ നടപ്പിലാക്കിയ ഫ്‌ളെക്‌സിബിൾ ജോലി സമയം ഈദുൽ ഫിത്വർ അവധിക്ക് ശേഷവും തുടർന്നേക്കും . സിവിൽ സർവീസ് ബ്യൂറോ സുപ്രീം ട്രാഫിക് വിഭാഗം അധികൃതർക്ക് ഇത് ശബന്ധിച്ച് നിർദേശം നൽകിയതായി അൽ ഖബസ് ദിന പത്രം റിപ്പോർട്ട് ചെയ്തു . രാജ്യത്തെ ഗതാഗതക്കുരുക്കിന് ഏറ്റവും പെട്ടെന്നുള്ള പരിഹാര മാർഗങ്ങളിൽ ഒന്നാണ് ഫ്ലെക്സിബിൾ ജോലി സമയം. മൂന്ന് സമയങ്ങളിൽ ആയിട്ടാണ് ഷിഫ്റ്റ്, രാവിലെ മുതൽ ഉച്ചക്ക് 12 മണി വരെ ആദ്യ ഷിഫ്റ്റും ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് വരെ രണ്ടാമത്തെ ഷിഫ്റ്റും വൈകുന്നേരം മുതൽ രാത്രി വരെ മൂന്നാമത്തെ ഷിഫ്റ്റും എന്നിങ്ങനെ ആയിരിക്കും.മന്ത്രാലയങ്ങൾക്ക് അവയുടെ ജോലിയുടെ സ്വഭാവമനുസരിച്ച് ഫ്ളക്സ്ബിൾ ജോലി സമയം സ്വയം തെരഞ്ഞെടുക്കാൻ കഴിയും.
രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം റമദാൻ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു.എന്നാൽ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപന പിഴവിനെ തുടർന്ന് ഇത് വിപരീത ഫലമാണ് ഉളവാക്കിയത്.എന്നാൽ തീരുമാനം നടപ്പിലാക്കുന്നതിൽ ഉണ്ടായ പിഴവുകൾ പരിശോധിച്ച് അവ പരിഹരിക്കുവാനും റമദാണ് ശേഷവും ഈ സംവിധാനം തുടരുവാനുമാണ് സിവിൽ സർവീസ് ബ്യൂറോ അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്