മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ 5ആമത് ഫാർമസി ഉദ്ഘാടനം ചെയ്തു

0
24

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആതുരസേവനരംഗത്തെ അനേക വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഫാർമസിയായ എം.എം.സി.ഫാർമസി ഉദ്ഘാടനം ചെയ്തു. ഐ.ബി.പി.സി. ജോയിന്റ് സെക്രട്ടറി സുരേഷ് കെ പി, കുവൈറ്റ്‌ ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി മെശാറി അൽ സുൽത്താൻ, ഡോ.അത്ബി അൽ ഷെമ്മരി എന്നിവർ സന്നിഹിതരായിരുന്നു.

മെട്രോ ഗ്രൂപ്പിന്റെ ഫർവാനിയയിൽ നിലവിൽ പ്രവർത്തിക്കുന്ന ഫാർമസിയിലെ തിരക്കേറിയ സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് പുതിയൊരു ഫാർമസി പ്രവർത്തനം ആരംഭിച്ചത്. ഇൻഷുറൻസ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് മെട്രോയിൽ സേവനം തേടുന്നവരുടെ സൗകര്യം കണക്കിലെടുക്കുകയും മരുന്നുമായി ബന്ധപ്പെട്ട അവരുടെ കാത്തിരിപ്പിന്റെ സമയം കുറക്കുവാനും കൂടിയാണ് ഈ ഫാർമസി ആരംഭിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നു മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു

ഫഹാഹീലിൽ ആരംഭിച്ച മെട്രോ ബ്രാഞ്ചിൽ വരുന്നവർക്ക് മെയ്‌ 23 വരെ പ്രഖ്യാപിച്ചിട്ടുള്ള ഓഫർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എല്ലാ വിഭാഗം ആളുകളോടും മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ മാനേജ്മെന്റ് അഭ്യർത്ഥിച്ചു. എം.ആർ.ഐ.സ്കാൻ, കാർഡിയോളജി, യൂറോളജി എന്നീ തലങ്ങളിൽ ഇപ്പോൾ സാൽമിയ സൂപ്പർ മെട്രോയിലും സി.ടി. സ്കാനിനു മെട്രോ ഫർവാനിയയിലും ഇളവുകൾ ഉണ്ടെന്നും മാനേജ്മെന്റ് പറഞ്ഞു.

അധികം വൈകാതെ തന്നെ ഖൈത്താൻ,ജഹ്‌റ മുതലായ കുവൈറ്റിന്റെ മറ്റു ഭാഗങ്ങളിലും മെട്രോയുടെ പുതിയ മെഡിക്കൽ സെന്ററുകൾ തുറന്നു പ്രവർത്തിക്കുമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ അത്യാധുനികരീതിയിൽ ക്രമീകരിച്ച ഓപ്പറേഷൻ തിയേറ്ററിന്റെ ഔപചാരിക ഉദ്ഘാടനം സാൽമിയ സൂപ്പർ മെട്രോയിൽ അടുത്ത മാസം രണ്ടാം വാരത്തോടെ
ഉണ്ടാവുമെന്നും മാനേജ്മെന്റ് അറിയിച്ചു. മാനേജ്മെന്റ് അംഗങ്ങളായ ഇബ്രാഹിം കുട്ടി, ഡോ. ബിജി ബഷീർ എന്നിവരും സന്നിഹിതരായിരുന്നു.