കുവൈത്ത് സിറ്റി: ഗാർഹിക പീഡനവും പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഭാഗമായി കുവൈറ്റ് സംവിധാനങ്ങൾ ആവിഷ്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ദേശീയ അസംബ്ലിയിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ആഭ്യന്തര മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സോഷ്യൽ സപ്പോർട്ട് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ പരിക്രമങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കാൻ ആകും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരകൾക്ക് സംരക്ഷണം, സാമൂഹിക, മാനസിക, നിയമ, പുനരധിവാസ പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്ന അഭയകേന്ദ്രങ്ങളും ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും നടത്തണമെന്നാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
Home Middle East Kuwait കുവൈത്തിൽ ഗാർഹിക പീഡന ഇരകൾക്ക് പുനരധിവാസ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് നിർദ്ദേശം