കുവൈത്ത് സിറ്റി : സർക്കാർ കര്യാലയങ്ങളിൽ പ്രവർത്തന സമയം റമദാനു ശേഷവും നാല് ഷിഫ്റ്റുകളിലായി തുടരും. ഇത് സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം അൽ റുബയാൻ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രതി ദിനം 7 മണിക്കൂർ പ്രവർത്തി സമയം അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. കാലത്ത് 7 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ഒന്നാമത്തെ ഷിഫ്റ്റ്.കാലത്ത് 7.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്. മൂന്നാമത്തെ ഷിഫ്റ്റ് കാലത്ത് 8 മണിക്ക് ആരഭിച്ച് ഉച്ചക്ക് 3 മണിക്ക് അവസാനിക്കും. കാലത്ത് 8.30 ന് ആരംഭിച്ച് ഉച്ചക്ക് 3.30 ന് അവസാനിക്കുന്ന രീതിയിലാണ് നാലാമത്തെ ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ ഏജൻസികൾക്ക് ജോലിയുടെ സ്വഭാവവും സാഹചര്യവും അനുസരിച്ച് ജോലി സമയം തെരഞ്ഞെടുക്കാവുന്നതാണ്. രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമാണ് നടപടി.