ചെറിയ പെരുന്നാൾ, കുവൈറ്റിൽ വെള്ളിയാഴ്ച മുതൽ ഏപ്രിൽ 25 ചൊവ്വാഴ്ച വരെ അവധി

കുവെെറ്റിൽ ചെറിയ പെരുന്നാൾ അവധി നാളെ മുതൽ ആരംഭിക്കും. സർക്കാർ-സ്വകാര്യ മേഖലകളിൽ വെള്ളിയാഴ്ച മുതൽ ഏപ്രിൽ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി ഉണ്ടായിരിക്കുക. വാരാന്ത്യ അവധികൾ കൂടി വരുന്നതോടെയാണ് തുടർച്ചായ അഞ്ച് ദിവസം അവധി ലഭിക്കുന്നത്. ഏപ്രിൽ 26 ബുധനാഴ്ച അവധിക്ക് ശേഷം ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.