കുവൈത്ത് സിറ്റി:ഒ.ഐ.സി.സി കുവൈത്ത് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 23 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ മുഖ്യാതിഥിയായി എത്തുന്ന ” തലസ്ഥാന സന്ധ്യ-2023″ ന്റെ ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു.
അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ നടന്ന ചടങ്ങ് നാഷണൽ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിധു കുമാർ അധ്യക്ഷത വഹിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര നാഷണൽ കമ്മിറ്റി സെക്രട്ടറി എം.എ.നിസ്സാമിന് ചാരിറ്റി കൂപ്പൺ നൽകി പ്രകാശനം നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി ഇൻചാർജ് ഔസേഫ് ലീൻ റിപ്പോർട്ട് അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ ജോയ് കരവാളൂർ,എം.എ.നിസ്സാം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ എഡിസൺ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു