സ്വദേശിവല്‍ക്കരണം നടപ്പാക്കൽ 4 വർഷത്തേക്ക് മാറ്റിവെച്ച് കുവൈറ്റ് യൂണിവേഴ്സിറ്റി

0
21

കുവൈറ്റ് സിറ്റി : സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് 4 വർഷത്തേക്ക് മാറ്റിവെക്കാൻ  കുവെെറ്റ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചതായി റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി കൗൺസിൽ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവിട്ടതെന്ന്  പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശികളുടെ കുറവിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനവുമായി യൂണിവേഴ്‌സിറ്റി കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 431 വിദേശികളെ പിരിച്ചു വിടാൻ വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അധികൃതർക്ക് നൽകിയിരുന്നു.