നിരവധി കുവൈത്ത് മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു

0
18

കുവൈറ്റ് സിറ്റി: കമ്പനിയുടെ നയത്തിൽ വരുത്തിയ മാറ്റം കാരണം ട്വിറ്റർ അടുത്തിടെ പല ഹൻഡിലുകളുടെയും ” ബ്ലൂ ടിക്ക്”  ചിഹ്നം അസാധുവാക്കിയിട്ടുണ്ട്. കുവൈറ്റ് ഗവൺമെന്റുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകൾ ഉൾപ്പെടെ ഇത്തരത്തിൽ ചിഹ്നം അസാധുവാക്കിയവയിൽ പെടും. പുതിയ പോളിസി അനുസരിച്ച് പ്രതിമാസം 8 ഡോളർ സബ്‌സ്‌ക്രിപ്‌ഷൻ ഫീസായി നൽകി നീല ബാഡ്ജ് സ്വന്തമാക്കാം. ആഗോളതലത്തിൽ പല പ്രമുഖരുടെയും ഒപ്പം “സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ”, “സർക്കാർ ഫണ്ട് മീഡിയ” എന്നിവയുടെയും  അക്കൗണ്ടുകളിൽ നിന്ന് ട്വിറ്റർ നീല ബാഡ്ജുകൾ എടുത്തുകളഞ്ഞതായി അൽ റായ് റിപ്പോർട്ട് ചെയ്തു