കുവൈത്ത് സിറ്റി: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, “ഡേ ഓഫ് ദി സീസ്” (യോം അൽ-ബഹാർ) തുറന്നു നൽകാൻ ഇൻഫർമേഷൻ മന്ത്രാലയം പദ്ധതിയിടുന്നു. പൈതൃക സ്ഥലത്തെ പുനരുജ്ജീവിപ്പിക്കാനും കുടുംബങ്ങൾക്ക് വിനോദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്.
എത്രയും വേഗം പൊതുജനങ്ങൾക്ക് പൈതൃക ഗ്രാമം തുറന്നു നൽകുന്നതിനായി പുനർവികസന നടപടികൾ കൈക്കൊള്ളാൻ അധികൃതർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
അഞ്ച് നിക്ഷേപ സാധ്യതകളിൽ ടെൻഡറുകൾ പുറപ്പെടുവിക്കും. താഴെപ്പറയുന്ന സൈറ്റുകളിൽ നിക്ഷേപം നടത്താം
– പരമ്പരാഗത കുവൈറ്റ് മധുരപലഹാരങ്ങൾ വിൽക്കുന്ന കട
– ഒരു പരമ്പരാഗത കുവൈറ്റ് ഭക്ഷണശാല
– ജനറൽ റെസ്റ്റോറന്റ്
– ചായ, കോഫി ഷോപ്പ്