ജബ്രിയയിൽ ഗാർഹിക തൊഴിലാളിയെ തൊഴിലുടമയും ഭാര്യയും ശാരീരിക ഉപദ്രവം ഏൽപിച്ചതായി പരാതി

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളിയെ  ശാരീരിക ഉപദ്രവം ഏൽപ്പിച്ചതായി പരാതി. ജാബ്രിയയിൽ  തൊഴിലുടമയും ഭാര്യയും ചേർന്നാണ് ഇവരെ ഉപദ്രവിച്ചത്. ദമ്പതികൾക്കെതിരെ ജാബ്രിയ പൊലീസ്  അധികൃതർ കേസെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് പ്രതികളെ പിടികൂടി. പോലീസ് പിടിയിലായ യുവതി അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരം ആണ് എന്നാണ് വിവരം.