കേരളത്തെ പുകഴ്ത്തിയും സംസ്ഥാന സർക്കാരിനെ വിമർശിച്ചും യുവം വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ‘പ്രിയ മലയാളി യുവ സുഹൃത്തുക്കളെ നമസ്‌കാരം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യം വേഗത്തില്‍ വളരുമ്പോള്‍ അതില്‍ കേരളത്തിന് പങ്കുണ്ട്. എന്നാല്‍ രണ്ട് മുന്നണികളുടെ തമ്മിലടിയില്‍ കേരളത്തില്‍ അഴിമതി വളരുന്നു. ഒരു പാര്‍ട്ടി സ്വന്തം പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു മറ്റൊന്ന് ഒരു കുടുംബത്തിന്റെ താത്പര്യം സംരക്ഷിക്കുന്നു. അഴിമതി കേരളത്തിലെ യുവതയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്രം കയറ്റുമതി കൂട്ടാന്‍ ശ്രമം നടത്തുമ്പോള്‍ ഇവിടെ സ്വര്‍ണക്കടത്തിനായി ചിലർ വിയര്‍പ്പൊഴുക്കുന്നുവെന്ന് മോദി ആരോപിച്ചു. രാവും പകലും സ്വര്‍ണക്കടത്തിനെ പറ്റിയാണ് ചിന്തിക്കുന്നത്. കേരളത്തില്‍ ചിലരുടെ അധ്വാനം സ്വര്‍ണക്കടത്ത് പോലുളള കാര്യങ്ങളിലാണ്. ഇതൊന്നും യുവാക്കളില്‍ നിന്നും മറച്ചുവെക്കാനാകില്ല. സര്‍ക്കാര്‍ യുവാക്കളുടെ ഭാവി വെച്ച് പന്താടുന്നുവെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും മാറ്റം വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു