ഗതാഗത നിയമലംഘനം; 422 ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു

0
23

കുവൈറ്റ് സിറ്റി: വിവിധ ട്രാഫിക് നിയമങ്ങൾ  ലംഘിച്ച കുറ്റത്തിന് ട്രാഫിക് വകുപ്പ് 422  ഡെലിവറി ബൈക്കുകൾ കസ്റ്റഡിയിൽ എടുത്തു. വാഹന ഇൻഷുറൻസ് കാലഹരണപ്പെട്ട ശേഷവും പുതുക്കാതെ വാഹനമോടിക്കൽ, ലൈസൻസ് ബുക്ക് കൈവശം വയ്ക്കാത്തത്, ഹെൽമെറ്റ് ധരിക്കാത്തത് എന്നിവയാണ് ലംഘനങ്ങൾ. അധികൃതർ ബൈക്കുകൾ ട്രാഫിക് റിസർവേഷൻ ഗാരേജിലേക്ക് റഫർ ചെയ്തു.