കലാ കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും നേതൃത്വത്തിൽ ഗോസ്‌കോർ സയന്റിയ-2023, കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾക്കായുള്ള സയൻസ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കുവൈറ്റിലെ ഇരുപത്തിയാറിലധികം ഇന്ത്യൻ സ്‌കൂളികളിൽ നിന്നുമായി 1650ലധികം കുട്ടികൾ പങ്കെടുക്കുന്ന സയൻഡ് ഫെസ്റ്റിവൽ ഏപ്രിൽ 28നു ഖൈത്താൻ കാരമൽ സ്‌കൂളിൽ വെച്ച് നടക്കുന്നു. സയൻസ്, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ്, സോഷ്യൽ സയൻസ്, ഐ.ടി എന്നിങ്ങനെ അഞ്ച് ഫെയറുകളിലായി 41ലധികം മത്സരങ്ങളാണ് ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുക. 200ലധികം ടീമുകൾ പങ്കെടുക്കുന്ന സയൻസ് ക്വിസ്സ്, അബാക്കസ്സും, റൂബിക്സ് ക്യൂബ് മത്സരവും ഇതോടൊപ്പം നടക്കും. ആറോളം സ്റ്റാളുകളിലായി വിവിധങ്ങളിട്ടുള്ള എക്സിബിഷനും ഈ മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഉച്ചക്ക് ഒരു മണി മുതൽ പൊതുസമൂഹത്തിനു ഈ എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിക്കാവുന്നതാണ്.
പ്രശക്ത സയൻസ് പ്രഭാഷകനും, എം ജി യൂണിവേസിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ വൈശാഖൻ തമ്പി മേളയുടെ മുഖ്യ അതിഥി ആയിരിക്കും. “സ്റ്റോറി ഓഫ് യൂണിവേഴ്‌സ്, എ ജേർണി ഇൻ ടു സ്പേസ് ” എന്ന വിഷയത്തിൽ സയൻസ് സെമിനാറും, കരിയർ ഗൈഡൻസ് ക്ലാസും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറര മണിയോടെ രെജിസ്ട്രേഷൻ ആരംഭിച്ച് വൈകുന്നേരം ഏഴ് മണിയോടെ മത്സരം അവസാനിക്കുന്ന രീതിയിലാണ് ഗോസ്‌കോർ സയന്റിയ-2023 ക്രമീകരിച്ചിട്ടുള്ളത്. കുവൈറ്റിലെ തന്നെ ആദ്യമായാണ് മുഴുവൻ ഇന്ത്യൻ സ്‌കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു വലിയ സയൻസ് ഫെയർ സംഘടിപ്പിക്കുന്നത്. ഈ സയൻസ് ഫെയർ വലിയ വിജയമാക്കി തീർക്കുവാൻ കുവൈറ്റിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തോടും അഭ്യർത്ഥിക്കുന്നതായി കല കുവൈറ്റ് , ബാലവേദി ഭാരവാഹികൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ, കലാ കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് കെ കെ ശൈമേഷ്, ട്രഷറർ അജ്നാസ് , ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ്, സയന്റിയ-2023 ജനറൽകൺവീനർ ശങ്കർ റാം, കലകുവൈറ്റ് ആക്റ്റിങ്ങ് മീഡിയ സെക്രട്ടറി സണ്ണി ഷൈജേഷ് എന്നിവർ പങ്കെടുത്തു