2023 ആദ്യ പാദത്തിൽ കുവൈറ്റ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത് 18,898 പേർക്ക്

0
35

കുവൈറ്റ് സിറ്റി: ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെ പൗരന്മാർക്കും പ്രവാസികൾക്കും ഉൾപ്പടെ 18,898 പേർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഈ കേസുകളിൽ ഭൂരിഭാഗവും  ട്രാഫിക് നിയമലംഘനങ്ങളും വൈവാഹിക വിഷയങ്ങൾ മൂലവും ആണ്.

ഫർവാനിയ എക്‌സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് യാത്ര വിലക്കേർപ്പെടുത്തിയത് 4,895. തൊട്ടുപിന്നിൽ 3,658 പേരുമായി അഹമ്മദിയും. 3,086-മായി ജഹ്‌റ; 3,004 പേരുമായി ഹവല്ലി, തലസ്ഥാനം 2,784 ഉം മുബാറക് അൽ-കബീർ 1,471 ഉം പേർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.