കുവൈത്ത് സിറ്റി: അടുത്ത ഓപ്പൺ ഹൗസ് സെപ്റ്റംബർ 21 ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ നടക്കും. രാവിലെ 11 മണി മുതൽ 12 മണി വരെയാണ് ( 10 മണി മുതൽ മുതൽ 11.30 വരെ എംബസിയിൽ രജിസ്‌ട്രേഷൻ നടത്താം )
കോവിഡ്-19- വാക്സിനേഷൻ പൂർത്തിയാക്കിയ എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം.. വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഇവന്റ് ഹോസ്റ്റ് ചെയ്യില്ല.
പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ, പേരു വിവരങ്ങൾ, പാസ്‌പോർട്ട്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന ഇ-മെയിലിൽ മുൻകൂട്ടി അയയ്ക്കണം.