ചന്ദ്രഗ്രഹണം മെയ് അഞ്ചിന്

മെയ് 5 ന് ചന്ദ്രഗ്രഹണം സംഭവിക്കും എന്ന് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വൈകുന്നേരം 6:18 ന് ആരംഭിച്ച് നാല് മണിക്കൂറും 17 മിനിറ്റും നീണ്ടുനിൽക്കുന്ന ഗ്രഹണം  രാത്രി 10:31 ന് പൂർണ്ണമായും അവസാനിക്കും.  രാത്രി എട്ടരയോടെ ചന്ദ്രൻ പൂർണമാകുമെന്നതിനാൽ ഹിജ്റ 1444ലെ ശവ്വാൽ മാസത്തിലെ പൗർണ്ണമി ഗ്രഹണ പ്രതിഭാസത്തിന്റെ മധ്യത്തിൽ പൂർത്തിയാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.