സ്വദേശിവൽക്കരണം; പ്രവാസി അധ്യാപകർക്ക് ഇളവ് നൽകണം എന്ന് അവശ്യം

0
40

കുവൈറ്റ് സിറ്റി: ചില വിഷയങ്ങളിൽ സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തിൽ കുവൈറ്റൈസേഷൻ പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ. വിദൂര പ്രദേശങ്ങളിലെ സ്കൂളുകളിൽസാങ്കേതിക ഓഫീസുകളും തങ്ങളുടെ വകുപ്പുകളിൽ ജോലി ചെയ്യുന്ന കുവൈറ്റ് ഇതര അധ്യാപകരെ കുവൈറ്റൈസേഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.

ടെക്‌നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ജനറൽ ഹെസ്സ അൽ മുതവ, പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട വിഷയം പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ-സുൽത്താനെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അഹമ്മദി വിദ്യാഭ്യാസ ജില്ലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ആർട്ട് ആന്റ് ക്രാഫ്റ്റ് എജ്യുക്കേഷൻ അധ്യാപകരെ, പ്രത്യേകിച്ച് സബാഹ് അൽ-അഹമ്മദ് സിറ്റിയിലെയും വഫ്‌റയിലെയും സ്‌കൂളുകളിലെ അധ്യാപകരെ, അടിയന്തിര സാഹചര്യം പരിഗണിച്ച് പദ്ധതിയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു. അതിനിടെ, സ്കൂളുകളിലെ ചില വിഭാഗങ്ങളിലെ വിദ്യാഭ്യാസ ജീവനക്കാരുടെ കുറവ് പ്രത്യേക വിദ്യാഭ്യാസ വകുപ്പും അധികൃതരെ അറിയിച്ചു.ഡിപ്പാർട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സബാഹ് അൽ-അഹമ്മദ് സിറ്റി സ്‌കൂളുകളിലെ അധ്യാപകരെയും എറാഡയിലെ ബോയ്‌സ് സ്‌കൂളിലെയും തഹദ്ദി ഗേൾസ് സ്‌കൂളിലെയും അധ്യാപകരെ സ്വദേശി വത്കരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഏകോപന വകുപ്പിന് അയച്ച കത്തിൽ ഇവർ ആവശ്യപ്പെട്ടിടുണ്ട്