പ്രവാസി യുവാവിനെ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
20

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി യുവാവിനെ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതേ ഹോട്ടലിലെ ജീവനക്കാരനായ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ്അന്വേഷണത്തിൽ കണ്ടെത്തി. രക്ഷപ്പെടാതിരിക്കാൻ ശരീരത്തിൽ ഭാരമുള്ള വസ്തു കെട്ടിവെച്ചാണ് ഇദ്ദേഹം പൂളിലേക്ക് ചാടിയത്.മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. ജീവനക്കാരൻ ആത്മഹത്യ ചെയ്ത വിവരം കണ്ടെത്തിയ ഉടൻ തന്നെ ഹോട്ടലുക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.