കുവൈറ്റ് സിറ്റി: അനധികൃത മദ്യ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ വിവിധ രാജ്യക്കാരായ 10പ്രവാസികൾ പിടിയിൽ. ജഹ്‌റ ഗവർണറേറ്റിൽ പ്രവർത്തിച്ച് വന്ന മദ്യ നിർമ്മാണ കേന്ദ്രത്തിൽ ആയിരുന്നു സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടത്തിയത്. വിവിധ രാജ്യക്കാരായ ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് യൂണിറ്റ് നടത്തിയിരുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത് വസ്‌തുക്കളും പ്രതികളെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.