കുവൈത്ത് സിറ്റി തെരുവ് നായ്ക്കള്‍ക്ക് ഷെല്‍റ്റർ നിർമ്മിക്കുന്നതിനായി 10,000 ചതുരശ്ര മീറ്റർ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് മുനിസിപ്പൽ കൗൺസിലിന് നിവേദനം സമർപ്പിച്ചു.റെസിഡൻഷ്യൽ, വ്യാപാര മേഖലകളില്‍ നിന്ന് വളരെ അകലെയുള്ള പ്രദേശത്ത് ഭൂമി നല്‍കണം എന്നാണ് നിവേദനത്തില്‍ അതോറിറ്റി ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. തെരുവ് നായ ശല്യം സംബന്ധിച്ച് നിരവധി പരാതികള്‍ ഈയിടെ ഉയർന്നിരുന്നു.
Home Middle East Kuwait ജനവാസ കേന്ദ്രങ്ങളില്‍ നിന്നകലെ തെരുവ് നായ്ക്കൾക്കായി ഷെൽട്ടർ നിർമ്മിക്കാൻ നീക്കം