കുവൈറ്റും സൗദിയും അന്താരാഷ്ട്ര റൂട്ടുകളിൽ കോഡ്-ഷെയർ ചെയ്യാൻ ധാരണയായി

0
33

കുവൈറ്റ് സിറ്റി കുവൈറ്റിന്റെയും സൗദി അറേബ്യയുടെയും ദേശീയ വിമാനക്കമ്പനികൾ അന്താരാഷ്ട്ര റൂട്ടുകളിൽ കോഡ്-ഷെയർ ചെയ്യാൻ ഞായറാഴ്ച ചേർന്ന യോഗത്തില്‍ ധാരണയായി. രണ്ട് എയർലൈനുകളും തമ്മിൽ ഒപ്പുവച്ച ദീർഘകാല കരാർ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. രണ്ട് എയർലൈനുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കരാർ ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് എയർവേസ് സിഇഒ മാൻ റസൂഗി പ്രസ്താവനയിൽ പറഞ്ഞു, ഉഭയകക്ഷി ബന്ധങ്ങൾ തന്ത്രപരവും മാതൃകാപരവുമാണെന്ന് സൗദിയ സിഇഒ ഇബ്രാഹിം അൽ-കാഷിൽ പറഞ്ഞു, ഇതുവഴി മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.