കുവൈറ്റ് സിറ്റി – അൽമുത്‌ല നഗരത്തെ കുവൈത്ത് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിനായി കടൽപ്പാലം നിർമിക്കണമെന്ന് നിർദേശം . കുവൈറ്റ് നഗരസഭാ കൗണ്‍സില്‍ അംഗങ്ങളാണ് ഈ നിർദേശം മുന്നോട്ട് വച്ചത്.പുതിയ കടൽപ്പാലം ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം നിലവിലെ 41 കിലോമീറ്ററിൽ നിന്ന് 29 കിലോമീറ്ററായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ വാഹനയാത്രക്കാർക്ക് അൽ-ജഹ്‌റ റോഡ് മറികടക്കാൻ സാധിക്കുമെന്നും ഇത് കൂടാതെ രാജ്യത്തെ മാതൃകാ നഗരങ്ങളിലൊന്നായി തിരഞ്ഞെടുത്ത അല്‍ മുത്ലയുടെ ആസൂത്രണം അന്താരാഷ്ട്ര കമ്പനികളാണ് നടത്തിയതെന്ന് കൗൺസിൽ ചെയർമാൻ അബ്ദുല്ല അൽ മുഹ്‌രി, അംഗങ്ങളായ ഖാലിദ് അൽ മുതൈരി, ഫഹദ് അൽ അബ്ദുൽ ജാദർ, നാസർ അൽ അസ്മി, ഇസ്മായിൽ ബെഹ്‌ബെഹാനി, അബ്ദുല്ല അൽ അൻസി എന്നിവർ നിർദേശത്തിൽ പറഞ്ഞു.