42 ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിന്റെ പുതിയ വേർഷൻ ആരോഗ്യ മന്ത്രാലയം വിതരണം ചെയ്യുന്നു

0
26

കുവൈറ്റ് സിറ്റി: കൊറോണ വൈറസിന്റെ “ജെഎൻ. 1” വകഭേദം കുവൈറ്റിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു.  ഈ സാഹചര്യത്തിൽ , ആരോഗ്യ മന്ത്രാലയം 42 ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിന്റെ അപ്‌ഡേറ്റ് വേർഷൻ വിതരണം ചെയ്യുന്നതായും അറിയിച്ചു. 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളോടും, വിട്ടുമാറാത്ത രോഗങ്ങളുള്ളവരോടും, പ്രായപൂർത്തിയായ ഇമ്മ്യൂണോ ഡിഫിഷ്യൻസി രോഗങ്ങളുള്ള വ്യക്തികളോടും വാക്സിൻ എടുക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം,  “ജെഎൻ.1” വേരിയന്റാണ് പുതിയ കോവിഡ്  അണുബാധകളിൽ ഏകദേശം 20 ശതമാനത്തിന് കാരണം എന്ന് അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്ഥിരീകരിച്ചു.