കുവൈത്ത് ആരോഗ്യമന്ത്രാലയം, ക്യാൻസർ മരുന്നുകൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യും

0
25

കുവൈത്ത് സിറ്റി: ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാൻ റെഗുലേറ്ററി അതോറിറ്റികൾ  ആരോഗ്യ മന്ത്രാലയത്തിന് അനുമതി നൽകി.  7.6 മില്യൺ KD വില വരുന്ന മരുന്നുകളാണ് ഇറക്കുമതി ചെയ്യുക.ഈ മരുന്നുകൾ ഹുസൈൻ മക്കി അൽ ജുമാ സെന്റർ ഫോർ സ്പെഷ്യലൈസ്ഡ് സർജറിയിലേക്കും കുവൈത്ത് കാൻസർ കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്യും.

അതോടൊപ്പം, ന്യൂക്ലിക് ആസിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് വൈറസുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്നതിനുള്ള മെഡിക്കൽ സപ്ലൈസ് വാങ്ങുന്നതിനും സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സ് (സിഎപിടി) അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് 1.9 ദശലക്ഷം ദിനാർ ആണ് ചിലവ് വരിക.

ഡയബറ്റിക് രോഗികൾക്കായുള്ള മരുന്നുകൾക്ക് 1.7 മില്യൺ കെഡിയും, എക്‌സ്‌റേയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഇറക്കുന്നത് ചെയ്യുന്നതിന് 927,000 കെഡിയുമാണ് നിശ്ചയിച്ചിട്ടുള്ളത്.