കുവൈത്ത് എയർവേയ്‌സിന് അടുത്തയാഴ്ച മൂന്ന് എയർബസ് വിമാനങ്ങൾ ലഭിക്കും

കുവൈത്ത് സിറ്റി: എയർബസ് എ 330, എയർബസ് എ 320 എന്നിവയുൾപ്പെടെ മൂന്ന് പുതിയ വിമാനങ്ങൾ കുവൈറ്റ് എയർവേയ്‌സ് കോർപ്പറേഷന് അടുത്ത ആഴ്ച ലഭിക്കുമെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.  കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈത്ത് എയർവേയ്‌സ് എയർബസുമായി 6 ബില്യൺ ഡോളർ മൂല്യത്തിൽ 31 വിമാനങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു

കമ്പനിയുടെ സേവനങ്ങൾ വികസിപ്പിച്ച് മേഖലയിലെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കെഎസി എയർബസ് കമ്പനിയിൽ നിന്ന്  വിമാനങ്ങൾ വാങ്ങിയതെന്ന് കമ്പനിയുടെ സിഇഒ മാൻ റസൂക്കി പത്രക്കുറിപ്പിൽ പറഞ്ഞു. പുതിയ അഭിമാനങ്ങൾ കൂടെ എത്തുന്നതോടെ കമ്പനി പ്രവർത്തനമേഖല വികസിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.