നാടുകടത്തൽ കേന്ദ്രങ്ങളിൽ യാത്ര ടിക്കറ്റിനായി പ്രവാസികളുടെ കാത്തിരിപ്പ്

കുവൈത്ത് സിറ്റി: നാടുകടത്തൽ കേന്ദ്രങ്ങളിൽ പ്രവാസികളുടെ എണ്ണം വർധിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന് വലിയ വെല്ലുവിളി  സൃഷ്ടിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി അനുബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കരാർ നൽകിയിരുന്ന കമ്പനിയുടെ  കാലാവധി ഓഗസ്റ്റിൽ പൂർത്തിയായിരുന്നു. ഇത് പുതുക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. കരാർ പുതുക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പിൽ പുതുക്കൽ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നാണ് വാർത്തകളിൽ പറയുന്നത്. നിലവിൽ  3,500 പ്രവാസികളാണ് നാടുകടത്തൽ കേന്ദ്രങ്ങളിൽ ഉള്ളത്.

തുടർച്ചയായ സുരക്ഷാ കാമ്പെയ്‌നുകൾ മൂലം നാടുകടത്തൽ കേന്ദ്രങ്ങളിൽ എത്തുന്ന നിയമലംഘകരുടെ എണ്ണം വർധിച്ചു. നാടുകടത്തേണ്ടവരുടെ ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സാധാരണയായി സ്പോൺസറിൽ നിന്ന് പണം പിരിക്കുന്നത്.