നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

0
24

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. അതിജീവിത സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗില്‍ ബഞ്ച് തള്ളിയത്. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ തന്നെ തുടരും.

സെഷന്‍സ് ജഡ്ജി ഹണി.എം.വര്‍ഗീസ് വിചാരണ നടത്തരുതെന്ന ആവശ്യവും കോടതി തള്ളി. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമായിരുന്നു നടന്നത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടപ്പോള്‍ പ്രതിഭാഗം എതിര്‍ത്തു.