ബാച്ചിലർമാർക്ക് കെട്ടിടം വാടകയ്ക്ക് നൽകിയതിനെതിരെ പരാതി, ഒമരിയയിൽ എട്ട് റെസിഡൻഷ്യൽ യൂണിറ്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

0
21

കുവൈത്ത് സിറ്റി: ഫർവാനിയ മുനിസിപ്പാലിറ്റിയുടെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് ഒമരിയയിലെ എട്ട് റെസിഡൻഷ്യൽ യൂണിറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ജലവൈദ്യുത മന്ത്രാലയത്തിന്റെ  ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമുമായി സഹകരിച്ചായിരുന്നു നടപടി.

ഈ കെട്ടിടങ്ങൾ ബാച്ചിലർമാർക്ക് വാടകയ്ക്ക് നൽകിയതിന് എതിരായ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചത് എന്ന് എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് ഡയറക്ടർ, എൻജിനീയർ. സയീദ് അൽ അസ്മി  പത്രക്കുറിപ്പിൽ പറഞ്ഞു.