തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. അതിവിപുലമായി അബ്ബാസിയയിലെ പാകിസ്താൻ ഓക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബിവിൻ തോമസും മറ്റു ഓഫീസ് ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
പൂക്കള മത്സരം, പായസ മത്സരം,നാടൻ പാട്ട് മത്സരങ്ങളും കൂടാതെ തിരുവാതിരകളി എന്നിവ ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു . തൃശ്ശൂരിന്റെ തനതു കലാരൂപങ്ങളായ പുലിക്കളി, കുമ്മാട്ടിക്കളി അണിനിരന്നതോടെ ആഘോഷത്തിന് മാറ്റുകൂട്ടി.
അസോസിയേഷൻ നവംബർ 11ന് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം ആയ മഹോത്സവം 2022 ൻ്റെ ഫ്ലയർ പ്രകാശനവും തദവസരത്തിൽ നടന്നു. അതോടൊപ്പം അസ്സോസിയേഷന്റെ വിവിധ ഏരിയകളിൽ നിന്നുമുള്ള അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ സ്വാദിഷ്ടമായ ഓണസദ്യയും വിളമ്പി. ഇവന്റസ് ഫേക്റ്ററി, കുവൈത്തിൻ്റെ കരോക്കേ ഗാനമേളയും ഇതിനോടനുബന്ധിച്ച് ഉണ്ടായിരുന്നു