കാർ റെന്റൽ ഓഫീസുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ആഭ്യന്തര വാണിജ്യ മന്ത്രാലയങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറുകളിലും പ്രവർത്തിക്കുന്ന കാർ വാടകയ്ക്ക് നൽകുന്ന ഓഫീസുകളെ നിരീക്ഷിക്കുന്നതിനായി ആഭ്യന്തര, വാണിജ്യ വ്യവസായ മന്ത്രാലയങ്ങൾ ചേർന്ന് സംയുക്ത സമിതി രൂപീകരിച്ചു.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച നിയമങ്ങളും തീരുമാനങ്ങളും ഈ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്. ഇതിൻറെ ഭാഗമായി ഇത്തരം ഓഫീസുകൾ കേന്ദ്രീകരിച്ച് ശക്തമായ  പരിശോധന കാമ്പെയ്‌നുകൾ നടത്തുമെന്നും കമ്മിറ്റി അറിയിച്ചു.