അമിത ലഹരി ഉപയോഗം, കുവൈത്തിൽ കഴിഞ്ഞവർഷം മരിച്ചത് 144 പേർ

0
25

കുവൈത്ത് സിറ്റി: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മാത്രം 144 പേർക്ക് കുവൈത്തിൽ ജീവൻ നഷ്ടമായതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 61 ശതമാനവും സ്വദേശികളാണ്. 92 ശതമാനം  പുരുഷന്മാരും 8 ശതമാനം സ്ത്രീകളുമാണ്.

മായം കലർന്ന ലഹരി വസ്തുക്കൾ വ്യാപകമായ താണ് ഇത്തരം മരണങ്ങൾ വർദ്ധിക്കാൻ കാരണമെന്നും പറയപ്പെടുന്നു. ഈ വർഷം ആദ്യം  മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 3,000 പേർ രാജ്യത്ത് അറസ്റ്റിലാവുകയും  റെക്കോർഡ് അളവിൽ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിതിരുന്നു. ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ട തുടർന്ന് 860 പ്രവാസികളെയാണ് കഴിഞ്ഞവർഷം കുവൈത്തിൽ നിന്ന് നാടുകടത്തിയത്.