കുവൈത്തിൽ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 190 % വർധന

0
41

കുവൈത്ത് സിറ്റി:  2022ൽ കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഏകദേശം 190 ശതമാനം വർധിച്ചു.  കുവൈറ്റിൽ നിന്നുള്ള മൊത്തം യാത്രക്കാരുടെ എണ്ണം ഈ വർഷം 1.8 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, 2021 നെ അപേക്ഷിച്ച് 80% വർദ്ധനവാണിത്.

2026 വരെ ഈ നിരക്കിൽ കാര്യമായ വർധന ഉണ്ടാകുമെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത് . 2024-ൽ യാത്രക്കാരുടെ എണ്ണം ഏകദേശം 2 ദശലക്ഷമാകും 2026-ൽ വർദ്ധന 2.2 ദശലക്ഷം  ആളുകളിലേക്കും എത്തുമെന്നും റിപ്പോർട്ട് പറയുന്നു. 2026 ആകുമ്പോഴേക്കും കുവൈത്തിൽ നിന്നുള്ള മൊത്തം യാത്രക്കാരുടെ എണ്ണം  4.9 ദശലക്ഷം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.