കുവൈത്ത് സിറ്റി: സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി ടാക്‌സിയായി ഉപയോഗിച്ചതിന് ഇന്ത്യക്കാരായ പ്രവാസികൾ അടക്കം നിരവധിപേർ കുവൈത്തിൽ പിടിയിൽ. അറസ്റ്റിലായ 60 പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.. ഇതിന് മുന്നോടിയായി ഇവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കാർക്ക് പുറമേ ബംഗ്ലാദേശ് ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നള്ളവരാണ് പിടിയിലായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് വ്യാജ ടാക്സികൾ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിലേക്കും കുവൈത്ത് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ അവരുടെ താമസസ്ഥലങ്ങളിലേക്കും എത്തിക്കുന്നതായിരുന്നു ഇവരുടെ സർവീസ്. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.